Friday, March 19, 2010
എന്തിന് ഈ ബ്ലോഗ്?
ജീവശാസ്ത്രം എന്ന വിഷയം പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം താരതമ്യേന എളുപ്പമുള്ള ഒരു വിഷയമാണ്. എങ്കിലും കുട്ടികള്‍ക്ക് ദുര്‍ഗ്രാഹ്യമായ ഒട്ടനവധി പാഠഭാഗങ്ങള്‍ സിലബസിലുണ്ട്. ബയോളജി അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം ഈ പാഠഭാഗങ്ങള്‍ കുട്ടികളിലേക്കെത്തിക്കുക എന്നത് ഒരു കടുത്ത വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ബയോളജി അദ്ധ്യാപകരുടെ ഒരു കൂട്ടായ്മ അത്യാവശ്യമാണ്. ഒരു ഓണ്‍ലൈന്‍ കൂട്ടായ്മ എന്നത് കുറെക്കാലമായി ഞാന്‍ മനസ്സില്‍ താലോലിച്ച ഒരു സങ്കല്പമായിരുന്നു. അതിന്റെ ഒരു സാക്ഷാല്‍ക്കാരമാണ് ഈ ബ്ലോഗ്. ഇത് പരിപൂര്‍ണമാക്കേണ്ടതും സമ്പുഷ്ടമാക്കേണ്ടതും നിങ്ങളാണ്. നിങ്ങളുടെ സംഭാവനകള്‍ ഇതിലേക്കായി ക്ഷണിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment